കൊച്ചി: മന്ത്രിയാകാന്‍ തനിക്ക് ധൃതിയില്ലെന്ന് എ.കെ ശശീന്ദ്രന്‍.
പാര്‍ട്ടി തീരുമാനിക്കുമ്പോള്‍ മാത്രമേ താന്‍ മന്ത്രിസ്ഥാനത്തേക്ക് വരികയുള്ളു, പാര്‍ട്ടിക്ക് വിധേയനായി മാത്രമേ എന്നും പ്രവര്‍ത്തിച്ചിട്ടുളളൂയെന്നും അദ്ദേഹം പറഞ്ഞു.
ഫോണ്‍ വിളിവിവാദ കേസ് ഇന്ന് പരിഗണിച്ച ഹൈക്കോടതി എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ പരാതി പിന്‍വലിക്കാനാകൂയെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാ കാര്യങ്ങളും പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.