മന്ത്രി ബാബുവിനെതിരെ ബാറുടമ വിജിലന്‍സിനു നല്‍കിയ മൊഴി പുറത്ത്

തിരുവനന്തപുരം: മന്ത്രി ബാബുവിനെതിരെ ബാറുടമ വിജിലന്‍സിനു നല്‍കിയ മൊഴി പുറത്ത്. ബാര്‍ അസോസിയേഷന്‍ തൃശ്ശൂര്‍ സെക്രട്ടറി സിഡി ജോഷിയാണ് ബാബുവിനെതിരെ മൊഴി നല്‍കിയത്.

ലൈസന്‍സ് ഫീസ് വര്‍ധന തടയുന്നതിന് ചെലവുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിന്‍പ്രകാരം 2013 മാര്‍ച്ചില്‍ തൃശൂരില്‍ നിന്ന് മാത്രം 10 ലക്ഷം രൂപ പിരിച്ച് അസോസിയേഷന് നല്‍കിയതായി ജോഷി മൊഴി നല്‍കി. ലൈസന്‍സ് ഫീസ് ഉയര്‍ത്തിയേക്കുമെന്ന് നേതാക്കള്‍ യോഗത്തില്‍ പറഞ്ഞതായും ഭാരാവാഹിയായ ഷൈനും വെളിപ്പെടുത്തി.

ബാബുവിന് പണം കൈമാറുന്നത് നേരിട്ട് കണ്ടെന്ന് മൊഴി നല്‍കിയ സാക്ഷികളുടെ മൊഴി പരസ്പര വിരുദ്ധമാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മൊഴികള്‍ പൂര്‍ണ്ണമായും കൃത്യമായും രേഖപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് കേസ് അവസാനിപ്പിക്കും മുമ്പ് തന്നെ പല സാക്ഷികളും ആരോപിച്ചിരുന്നു. ഈ ആരോപണത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

Top