പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി വീണ്ടും ട്രിപ്പിള്‍ റോളില്‍ അഭിനയിക്കുന്നു. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ നവാഗതനായ സജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്‍പതുകളിലെത്തിയ മൂന്നു വ്യത്യസ്ത്യ കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിക്കുക.
ചിത്രത്തിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിയെന്നും ചിത്രീകരണം അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുമെന്നും തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം പറഞ്ഞു.
ചിത്രത്തിലെ നായികയുള്പ്പെടെയുളള മറ്റുകാര്യങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും നായകനായ മമ്മൂട്ടിയുടെ കാര്യത്തില്‍ മാത്രമാണ് ധാരണയായതെന്നും സംവിധായകന് സജി അറിയിച്ചു.