തിരുവനന്തപുരം: കെ എം മാണിയെ ആവശ്യത്തില്‍ കൂടുതല്‍ പിന്തുണക്കുന്നതില് കോണ്‍ഗ്രസിനുള്ളില്‍ അസ്വസ്ഥത ഉയരുന്നു. കേരളാകോണ്‍ഗ്രസ് എം നല്കുന്നതിനേക്കാള് വലിയ പിന്തുണ കോണ്‍ഗ്രസ് എന്തിന് മാണിക്ക് നല്‍കണമെന്ന ചോദ്യവുമായി കോട്ടയം ഡി സി സി രംഗത്തു വന്നു. കഴിഞ്ഞദിവസം രാത്രി ചേര്‍ന്ന സര്‍ക്കാര്‍ – കെ പി സി സി യോഗത്തിലാണ് പ്രസിഡന്റ് ടോമി കല്ലാനി മാണിക്കെതിരെ തിരിഞ്ഞത്.
അഴിമതിക്കെതിരെ രാജ്യത്ത് വന്‍തോതില്‍ ഉയര്‍ന്നു വരുന്ന ജനവികാരത്തെ കാണാതിരിക്കാന്‍ ആവില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുന്നറിയിപ്പ് നല്കി. വിരുദ്ധാഭിപ്രായം പാര്‍ട്ടിയില്‍ ഉണ്ടെന്ന വസ്തുത കോണ്‍ഗ്രസ് വക്താവ് അജയ് തറയില്‍ സ്ഥിരീകരിക്കുകയും ചെയ്തു. മാണി കോണ്‍ഗ്രസിന് വന്ബാധ്യതയാകുമെന്നും ഇതിനു പാര്‍ട്ടി കനത്തവില നല്‍കേണ്ടി വരുമെന്നുമായിരുന്നു കല്ലാനിയുടെ മുന്നറിയിപ്പ്. നിയമസഭയിലെ പ്രതിപക്ഷ അതിക്രമത്തിനെതിരെ യു ഡി എഫ് ആഹ്വാനം ചെയ്ത കരിദിനാചരണം കോട്ടയം ജില്ലയിലെന്നല്ല പാലായില്‍ പോലും കാര്യമായ ചലനമുണ്ടാക്കിയില്ല