മാണിക്കൊപ്പം ജോസഫ് വിഭാഗം രാജി വയ്ക്കില്ല

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ഹൈക്കോടതി വിധിയെ തുടര്‍ന്ന് മാണിക്കൊപ്പം രാജിവെയ്ക്കാന്‍ തങ്ങളില്ലെന്ന് ജോസഫ് വിഭാഗം. മാണിക്കെതിരായ കോടതി വിധിയുടെ പേരില്‍ തങ്ങള്‍ രാജിവെയ്‌ക്കേണ്ട കാര്യമില്ലെന്ന് കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം തീരുമാനമെടുത്തു.

ജോസഫ് വിഭാഗത്തിലെ മൂന്ന് എംഎല്‍എമാര്‍ ജോസഫിന്റെ വീട്ടില്‍ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. പി ജെ ജോസഫിനെ കൂടാതെ മോന്‍സ് ജോസഫും ടി.യു കുരുവിളയുമാണ് ജോസഫ് ഗ്രൂപ്പിലുള്ളത്.

മാണിഗ്രൂപ്പില്‍ മാണിക്ക് പുറമെ സി .ഫ് തോമസ്, തോമസ് ഉണ്ണിയാടന്‍, ജോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നിവരാണുള്ളത്. പി സി ജോര്‍ജടക്കം ആകെ ഒമ്പത് എംഎല്‍എമാരായിരുന്നു കേരള കോണ്‍ഗ്രസിനുണ്ടായിരുന്നത്. ബാര്‍ കോഴ വിഷയത്തില്‍ പി.സി ജോര്‍ജ് പാര്‍ട്ടിക്ക് പുറത്താണ്.

Top