മാണിയുടെ രാജി ആവശ്യപ്പെട്ട് 27ന്‌ ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ബിജെപി ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

23, 24 തിയതികളില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പന്തംകൊളുത്തി പ്രകടനവും നടത്തും. കെ.എം മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാര്‍ രാജിവച്ച് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Top