മാണിയുടെ രാജി കുറച്ചു കൂടി നേരത്തെയായിരുന്നെങ്കില്‍ തിളക്കം കൂടിയേനെയെന്നു വെള്ളാപ്പള്ളി

ആലപ്പുഴ: ധനമന്ത്രി സ്ഥാനം രാജി വച്ച കെ.എം.മാണി രാഷ്ട്രീയ മര്യാദ കാണിച്ചെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാജി കുറച്ച് കൂടി നേരത്തെ ആയിരുന്നെങ്കില്‍ തിളക്കം കൂടിയേനെ എന്നും വെള്ളാപ്പള്ളി കണിച്ചുകുളങ്ങരയില്‍ തന്റെ വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മാണിയുടെ വരും ദിവസങ്ങളിലെ നിലപാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവും. നിലവിലെ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പ് പ്രതീക്ഷിക്കാം. പാര്‍ട്ടിക്ക് ഒരു പ്രതിസന്ധി ഉണ്ടായപ്പോള്‍ മാണിക്കൊപ്പം നില്‍ക്കാത്ത മന്ത്രി പി.ജെ.ജോസഫിന്റെ നടപടി പിന്നില്‍ നിന്ന് കുത്തിയതു പോലെയാണ്. വിശ്വസിക്കാന്‍ കൊള്ളാത്തവനാണ് താനെന്ന് ജോസഫ് ഒരിക്കല്‍ കൂടി തെളിയിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Top