മാണിയുടെ രാജി; യുഡിഎഫ് യോഗത്തിനു ശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിയുടെ രാജിക്കാര്യത്തില്‍ ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിനു ശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താന്‍ നേതാക്കളുമായി ഫോണില്‍ സംസാരിച്ചുവെന്നും ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് യുഡിഎഫ് യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മാണിയുടെ രാജി ആരും ആവശ്യപെട്ടിട്ടില്ല. കോടതി വിധിയെ തുടര്‍ന്നുള്ള സ്ഥിതിവിശേഷം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതാക്കള്‍ ആരും തിരുവനന്തപുരത്ത് ഇല്ല. ബൃഹത്തായ ഒരു മുന്നണി സംവിധാനമാണ് യുഡിഎഫ്. എല്ലാ കക്ഷികളോടും ചര്‍ച്ച ചെയ്ത് എന്ത് തീരുമാനം എടുക്കണമെന്ന് നാളെ തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Top