മാണിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണവുമായി മുന്നോട്ട് പോകണമെന്ന് കാനം

കണ്ണൂര്‍: ബാര്‍ കോഴകേസിലെ ഹൈക്കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ മാണിയെ ഉടന്‍ അറസ്റ്റ് ചെയ്ത് തുടരന്വേഷണവുമായി മുന്നോട്ട് പോകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ഈ ആവശ്യം നേടുന്നത് വരെ പ്രക്ഷോഭങ്ങളും സമരങ്ങളുമായി മുന്നോട്ട് പോകാനുള്ള തീരുമാനം എല്‍ഡിഎഫ് യോഗത്തില്‍ ഉണ്ടാകും. മാണിയുടെ രാജി നിരന്തരമായി ആവശ്യപ്പെട്ട് ഒടുവില്‍ നമുക്ക് തന്നെ നാണക്കേടായിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തില്‍ മാണി രാജിവയ്ക്കുമോയെന്ന കാര്യത്തില്‍ കോടതിക്ക് പോലും സംശയമുണ്ടെന്നും അതിന് തെളിവാണ് മാനസാക്ഷിയുണ്ടെങ്കില്‍ മാണി രാജിവയ്ക്കട്ടെയെന്ന കോടതി പരാമര്‍ശമെന്നും ചൂണ്ടിക്കാട്ടി.

Top