ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചു. 3,000 രൂപ മുതല്‍ 9,000 രൂപ വരെയാണ് മാരുതി വില കൂട്ടിയത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഡീലര്‍മാരെ അറിയിച്ചുകഴിഞ്ഞതായും കമ്പനി വക്താവ് അറിയിച്ചു.
അടുത്തിടെ മാരുതി വിപണിയിലിറക്കിയ എസ്‌ക്രോസിനെ വിലവര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ ജൂലൈ മാസങ്ങളില്‍ പാസഞ്ചര്‍ കാര്‍ വിഭാഗത്തില്‍ മാരുതി സുസുക്കിയുടെ വിപണി വിഹിതം 54% ആയി ഉയര്‍ന്നിരുന്നു. ഡീലര്‍ മാര്‍ജിനുകളിലും മറ്റ് അസംസ്‌കൃത ഉത്പന്നങ്ങളുടെ വിലയിലുമുണ്ടായ വര്‍ധനയാണ് വില ഉയര്‍ത്താന്‍ കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. രാജ്യത്തെ വാഹനവിപണിയുടെ 45 ശതമാനത്തോളം മാരുതിയാണ് കൈയ്യാളുന്നത്.