മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ 13 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു

മാലി: മാലിദ്വീപ് മുന്‍ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ മുഹമ്മദ് നഷീദിനു 13 വര്‍ഷത്തെ തടവുശിക്ഷ. തീവ്രവാദവിരുദ്ധ നിയമപ്രകാരം മാലി ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2012 ല്‍ പ്രസിഡന്റായിരിക്കേ ക്രിമിനല്‍ കോടതി ചീഫ് ജഡ്ജ് അബ്ദുള്ള മുഹമ്മദിനെ തടവിലാക്കിയ കുറ്റത്തിനാണു നഷീദിനെതിരായ കോടതി വിധി. കഴിഞ്ഞ ഫെബ്രുവരി 21 നാണു നഷീദിനെ അറസ്റ്റു ചെയ്തത്.

മാലിദ്വീപില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റാണു മുഹമ്മദ് നഷീദ്. സൈനിക കലാപവും ജഡ്ജിയെ അറസ്റ്റു ചെയ്യാനുള്ള തീരുമാനത്തെ തുടര്‍ന്നുള്ള ജനകീയ പ്രക്ഷോഭവും മൂലം അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. 2012 ല്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട നഷീദ് 2013ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Top