മാവോയിസ്റ്റുകളെ നേരിടാന്‍ വനിതാ കമാന്‍ഡോകളും

ന്യൂഡല്‍ഹി : മാവോയിസ്റ്റുകളെ നേരിടാന്‍ വനിതാ കമാന്‍ഡോകളെ നിയോഗിക്കാന്‍ തീരുമാനം. സിആര്‍പിഎഫിന്റെ വനിത വിഭാഗത്തെയാണു ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് മേഖലകളില്‍ വിന്യസിക്കുന്നത്. 35 പേരടങ്ങുന്ന രണ്ടു സംഘത്തെയാ ണു മേഖലയിലേക്ക് അയയ്ക്കുന്നതെന്ന് അധികൃതര്‍. ഇതാദ്യമായാണു മാവോയിസ്റ്റുകളെ നേരിടാന്‍ വനിതകളെ നിയോഗിക്കുന്നത്. പട്രോളിങ് അടക്കമു ള്ള മേഖലകളില്‍ ഇവരെ വിന്യസി ക്കും. ആദിവാസി മേഖലകളിലെ സ്ത്രീകളെ സ്വാധീനിക്കാ നും ഇവരുടെ സാന്നിധ്യം വഴി സാധിക്കുമെന്നാണു കണക്കു കൂട്ടുന്നത്. ഛത്തീസ്ഗ ഡിലെ ബസ്റ്റര്‍ മേഖലയിലാണ് ഒരു വിഭാഗത്തെ നിയോഗിക്കുന്ന ത്. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമാണു ബസ്റ്റര്‍. സിആര്‍പിഎഫിന്റെ നേതൃത്വത്തിലാണു മാവോയിസ്റ്റ് വിരുദ്ധ പോരാട്ടം നടക്കുന്നത്.

Top