മിക്കി മൗസിന് ഇന്ന് പിറന്നാള്‍

മിക്കി മൗസിന് ഇന്ന് 86ാം പിറന്നാള്‍. ആദ്യകാല ശബ്ദ കാര്‍ട്ടൂണ്‍ ആയ സ്റ്റീംബോട്ട് വില്ലീ (1928) എന്ന ഹ്രസ്വിചിത്രത്തിലൂടെയാണ് മിക്കി മൗസിനെ ഡിസ്‌നി പരിചയപ്പെടുത്തുന്നത്. സ്റ്റീംബോട്ട് വില്ലി പുറത്തിറങ്ങിയ ദിവസമായ നവംബര്‍ 18, 1928 ആണ് ഡിസ്‌നി കമ്പനി ഈ കഥാപാത്രത്തിന്റെ ജന്മദിനമായി ആഘോഷിക്കുന്നത്.

മനുഷ്യസ്വഭാവമുള്ള ഈ മിടുക്കന്‍ എലി അനിമേറ്റഡ് കാര്‍ട്ടൂണുകളിലേയും കോമിക് സ്ട്രിപ്പുകളിലേയും ഒരു കഥാപാത്രം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നു എന്നതും ശ്രദ്ധേയം. തരംഗമായി മാറിയ പത്തോളം മിക്കി മൗസ് കാര്‍ട്ടൂണുകള്‍ ഓസ്‌കാറിന് മികച്ച അനിമേഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ലെന്‍ഡ് എ പൗ എന്ന ചിത്രത്തിന് 1941ല്‍ ഓസ്‌കാര്‍ ലഭിക്കുകയുണ്ടായി.

1928 ല്‍ വാള്‍ട്ട് ഡിസ്‌നി, യൂബി ല്വെര്‍ക്ക് എന്നിവര്‍ ചേര്‍ന്നാണ് മിക്കി മൗസിനെ സൃഷ്ടിച്ചത്.

Top