മുഖ്യമന്ത്രിയും ഭരത്ഭൂഷണും ചേര്‍ന്ന് പലയിടത്തും കെള്ളയടിച്ചു: വിഎസ് അച്യുതാന്ദന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയും ഭരത്ഭൂഷണും ചേര്‍ന്ന് പാറ്റൂരില്‍ മാത്രമല്ല പലയിടത്തും കൊള്ളടിച്ചെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. ഭരത്ഭൂഷണ്‍ ഉമ്മന്‍ചാണ്ടിക്കായി പലതും ചെയ്തുകൊടുത്ത മാന്യദേഹമാണെന്നും വിഎസ് തിരുവനന്തപുരത്ത് പറഞ്ഞു.

ഭൂമിയിടപാടില്‍ 31 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വിജിലന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അധികാര ദുര്‍വിനിയോഗം നടന്നിട്ടുണ്ടെന്നും ഇത് അഴിമതി നിരോധന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കാന്‍ ഒരു നിമിഷം വൈകരുതെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പാറ്റൂരില്‍ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഇ.കെ ഭരത്ഭൂഷണ്‍ വെളിപ്പെടുത്തിയിരുന്നു. സബ്കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകമാത്രമാണ് ചെയ്തത്. നടപ്പാക്കിയത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിസ്ഥാനം ഒഴിഞ്ഞതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

Top