തിരുവനന്തപരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലെത്തിയ സാഹചര്യത്തില്‍ ആശങ്കയറിയിച്ചാണ് കത്ത്. കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഗണിക്കണമെന്നും വ്യക്തിപരമായ ഇടപെടല്‍ നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.