കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇടുക്കിയില്‍ നാളെ ഉന്നതതല യോഗം ചേരും. മന്ത്രി പി.ജെ ജോസഫിന്റെ അധ്യക്ഷതയിലാണ് യോഗം. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായാണ് യോഗം ചേരുന്നത്. എല്ലാ വകുപ്പകളിലേയും ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.