മുല്ലപ്പെരിയാറില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. സീനിയര്‍ കമാന്‍ഡന്റ് അനില്‍ ബിരയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഉദ്യോഗസ്ഥ സംഘമാണ് അണക്കെട്ടില്‍ എത്തിയത്. അണക്കെട്ടിലും പരിസരങ്ങളും നിരീക്ഷണം നടത്തിയതിന് ശേഷമാണ് സംഘം മടങ്ങിയത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷാ പരിശോധനയില്‍ നിന്ന് കേരള പൊലീസിനെ നീക്കി സി ഐ എസ് എഫിനെ നിയമിക്കണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു.

Top