അയോധ്യ: ജമാ അത്ത് ഉലെമ നേതാവ് മുഹമ്മദ് ഇല്യാസിന്റെ ശിവനെ കുറിച്ചുള്ള പ്രസ്താവന വിവാദമാകുന്നു. ഭഗവാന് ശിവനായിരുന്നു മുസ്ലിങ്ങളുടെ ആദ്യ പ്രവാചകനെന്നായിരുന്നു മുഹമ്മദ് ഇല്യാസ് പറഞ്ഞിരുന്നത്. മാത്രമല്ല സനാതന ധര്‍മ പിന്തുടരുന്നവരുമാണ് മുസ്ലിങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഭഗവാന് ശിവനും പാര്‍വതിയുമാണ് ഞങ്ങളുടെ സ്രഷ്ടാക്കള്‍. ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമാക്കി മാറ്റുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. ചൈനയിലെയും ജപ്പാനിലെയും ജനങ്ങളെ ചൈനീസ് എന്നും ജാപ്പാനീസ് എന്നും വിളിക്കുന്നതു പോലെയാണ് നമ്മളെ ഹിന്ദുസ്ഥാനികളെന്നു വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ജമാഅത്ത് ഉലെമയുടെ പ്രിതിനിധി സംഘം അയോധ്യ സന്ദര്‍ശിച്ച് 27ന് നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ഹൈന്ദവ നേതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു.