മൂന്നാര്‍ സമരത്തില്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

കൊച്ചി: മൂന്നാര്‍ സമരത്തില്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായമാണ്‌ സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ആവശ്യമെങ്കില്‍ താന്‍ നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടും മുഖ്യമന്ത്രി പറഞ്ഞു.

പ്രശ്‌നപരിഹാരത്തിനായി വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിനെയും തൊഴില്‍ വകുപ്പു മന്ത്രി ഷിബു ബേബി ജോണിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളി നേതാക്കളുമായി ഞായറാഴ്ച ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്പനി വിട്ടുവീഴ്ചയ്ക്ക് തയാറാകണം. പ്രശ്‌നം പരിഹരിക്കപ്പെടണം എന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

Top