മേഴ്സിഡസിന്റെ പുതിയ എസ്.യു.വി ജി.എല്‍.എ 45 എ.എം.ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എ.എം.ജി മോഡലുകളില്‍ ഏറ്റവും വിലക്കുറവുള്ള എസ്.യു.വിയാണ് ജി.എല്‍.എ 45 എ.എം.ജി.
മേഴ്സിഡ്സ് ജിഎല്‍എ ക്രോസ് ഓവറിന്റെ മറ്റൊരു പതിപ്പാണ് ജിഎല്‍എ 45 എഎംജി. ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയും അഴകുമൊന്നിച്ച വാഹനത്തിന്റെ പ്രൗഡിയില്‍ ഒട്ടും കുറവു വരുത്തിയിട്ടില്ല.
എഞ്ചിന് ഉല്പാദിപ്പിക്കുന്ന കരുത്ത് 6000 ആര്‍പിഎമ്മില്‍ 355 ബിഎച്ച്പിയും ടോര്‍ക്ക് 5000 ആര്‍പിഎമ്മില്‍ 450എന്‍എമ്മുമാണ്. കരുത്തിനപ്പുറം അകം മോഡിയിലും പുറംമോഡിയിലും ഒട്ടും കുറവുവരുത്തിയിട്ടില്ല.
എഎംജി ടാഗോടുകൂടിയ പുതിയ ഗ്രില്‍, ആകര്‍ഷകമായ ബമ്പര്‍, കറുപ്പു നിരത്തിലുള്ള റൂഫ്, വശങ്ങളില് സ്കേര്‍ട്സ്, റിയര്‍ ഡിഫ്യൂസര്‍, ക്വാഡ് എക്സോസ്റ്റ് എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. പുറം ഭംഗിക്ക് മാറ്റേകുന്ന വിവിധ ഓപ്ഷനുകള്‍ കൂടി ഇതില്‍ നല്‍കിയിട്ടുണ്ട്. ഗ്രില്ലില്‍ ചുവന്ന ആക്സന്്സ്, വിങ് മിററുകള്‍, 19 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ കൂടി നല്‍കിയിട്ടുണ്ട്.
സ്പോര്‍ട്ടി ആയ മുന്‍സീറ്റ്, ഫല്‍റ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, റെഡ് സീറ്റ്ബെല്‍റ്റ് തുടങ്ങിവയാണ് അകത്തളത്തിനെ ആകര്‍ഷകമാക്കുന്നത്. ഡാഷ്ബോര്‍ഡിലും സീറ്റിലും സ്റ്റിയറിങ്ങിലും കോണ്ട്രാസ്റ്റ് റെഡ് സ്റ്റിച്ചിങ്ങ് നല്‍കിയിട്ടുണ്ട്. സിഎല്‍എ 45 എഎംജി ചെലവുകുറഞ്ഞ എഎംജി സെഡാന് എന്നവകാശപ്പെടുമ്പോള്‍ ജിഎല്‍എ 45 എഎംജി ചെലവുകുറഞ്ഞ എസ് യുവി ആയാണ് പരിഗണിക്കപ്പെടുന്നത്.
മെര്‍കിന്റെ ഫോര്‍മാറ്റിക് സിസ്റ്റമുള്ള ഏഴ് സ്പീഡ് ഡ്യൂവല്‍ ക്ലച്ച് എഎംജി സ്പീഡ് ഷിഫ്റ്റ് ട്രാന്‍സ്മിഷനാണ് ജിഎല്‍എ45 എഎംജിയില്‍. 69 ലക്ഷമാണ് മുംബൈയിലെ എക്സ്ഷോറൂം വില.