മെഴ്‌സിഡീസ് മേയ്ബാക്

മെഴ്‌സിഡീസിന്റെ എസ് ക്ലാസ്സ് ശ്രേണിയില്‍ മേയ്ബാക് എന്ന മോഡല്‍ എത്തുന്നു. മെഴ്‌സിഡീസിന്റെ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള ശ്രേണിയാണ് എസ് ക്ലാസ്സ്.
ലോസാഞ്ചലസില്‍ നടന്ന ഓട്ടോ ഷോയിലാണ് കമ്പനി കാര്‍ അവതരിപ്പിച്ചത്.

അടുത്ത വര്‍ഷം ഏപ്രിലിലാകും മേയ്ബാക് വിപണിയില്‍ എത്തുക. രണ്ടു ലക്ഷം ഡോളറാണ് ഏകദേശവില. അമേരിക്കയും ചൈനയുമാകും കാറിന്റെ പ്രധാന വിപണികള്‍. ഗ്വാങ്ഷൂ ഓട്ടോ ഷോയിലും കമ്പനി വാഹനം എത്തിച്ചിരുന്നു.

ട്വിന്‍ ടര്‍ബോ, 6 ലിറ്റര്‍ വി 12 എഞ്ചിനാണ് മേയ്ബാക്കിന്റേത്. 523 എച്ച് പി പവര്‍ നല്‍കാന്‍ ഈ കരുത്തനാകും. മികച്ച ഓട്ടോ ബ്രേക്കിങ് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന സുരക്ഷാ സങ്കേതങ്ങളുമായാണ് കാര്‍ എത്തുന്നത്.

പുറത്തു നിന്നുള്ള മികച്ച കാഴ്ചയ്‌ക്കൊപ്പം ആകര്‍ഷകമായ ഇന്റീരിയര്‍ ഡിസൈന്‍ ആണ് മെയ്ബാക്കിന് നല്‍കിയിരിക്കുന്നത്. പിന്നില്‍ ഇരുന്നുള്ള യാത്രയ്ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്ന രീതിയിലാണ് ഇന്റീരിയര്‍ രൂപകല്‍പന. യാത്രക്കാര്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയില്‍ കൂടുതല്‍ വിസ്താരവും നല്‍കിയിട്ടുണ്ട്.

Top