ഗുവാഹത്തി: അടുത്ത 24 മണിക്കൂറില്‍ മേഖാലയയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജമ്മു കാശ്മീരില്‍ താണ്ഡവമാടിയ പേമാരി അസമിലും മേഖാലയയിലും പ്രളയഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്. ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രം നിര്‍ദേശം നല്കി. കഴിഞ്ഞ മൂന്ന് ദിവസമായി പെയ്ത മഴയില്‍ അസമിന്റെ മിക്കഭാഗങ്ങളും വെള്ളത്തിനടിയിലാണ്. മേഘാലയയുടെ കിഴക്കന്‍ മേഖലകളില്‍ ഷില്ലോംഗിലും മഴ കനത്ത നാശമാണ് വിതച്ചിട്ടുള്ളത്.
ഇരു സംസ്ഥാനങ്ങളിലും വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ താറുമാറായി. മേഘാലയയിലെ പടിഞ്ഞാറന്‍ ഗാരോ കുന്നുകള്‍ക്ക് സമീപം ഒരു ലക്ഷം പേരാണ് മഴയില്‍ ദുരിതം അനുഭവിക്കുന്നത്. ഇവിടെ മലയിടിച്ചില്‍ റോഡ് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.