മേമന്റെ വധശിക്ഷ: പ്രതിഷേധ റാലി നടത്തിയ കശ്മീര്‍ എം.എല്‍.എ കസ്റ്റഡിയില്‍

ശ്രീനഗര്‍: മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ജമ്മു കശ്മീരിലെ സ്വതന്ത്ര എം.എല്‍.എ ഷെയ്ഖ് അബ്ദുള്‍ റാഷിദ് കസ്റ്റഡിയില്‍. ഉത്തര കശ്മീരിലെ ലാന്‍ഗേറ്റ് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് റാഷിദ്. ലാല്‍ ചൗകിലെ ക്ലോക്ക് ടവറിലാണ് റാഷിദും അനുയായികളും പ്രതിഷേധ പ്രകടനം നടത്തിയത്. വൈകാതെ തന്നെ ഇവരെ പോലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരെ കോത്ഹി ബാഗ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിംഗിന്റെയും ഘാതകരെ തൂക്കിലേറ്റാന്‍ കഴിയാത്ത ഭരണകൂടം യാക്കൂബ് മേമന് വധശിക്ഷ നടപ്പാക്കിയതിലാണ് തങ്ങളുടെ പ്രതിഷേധമെന്ന് റാഷിദ് പറഞ്ഞു. വധശിക്ഷ ലോകമെമ്പാടും നിരോധിക്കണം. അന്ധവും ബധിരവുമായ കരിനിയമമാണിത്. കശ്മീരികള്‍ വധശിക്ഷയ്ക്ക് എതിരാണെന്നും റാഷിദ് പറഞ്ഞു.

Top