മൈക്രോമാക്‌സില്‍ നിക്ഷേപത്തിന് ഒരുങ്ങി ചൈനീസ് കമ്പനി ആലിപേ

ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സില്‍ ചൈനീസ് കമ്പനി നിക്ഷേപത്തിന് ഒരുങ്ങുന്നു. ഓണ്‍ലൈന്‍ റീട്ടെയില്‍ രംഗത്തെ ചൈനീസ് ആഗോളഭീമനായ ആലിബാബ ഗ്രൂപ്പിന്റെ ഭാഗമായ ആലിപേയാണ് മെബൈല്‍ ഫോണ്‍ നിര്‍മ്മാണ രംഗത്തെ മുന്‍നിര കമ്പനിയായ മൈക്രോമാക്‌സിന്റെ 25 ശതമാനം ഓഹരി ഏറ്റെടുക്കാനാണ് തയ്യാറെടുക്കുന്നത്.

ചൈനയിലെ മുന്‍നിര ഓണ്‍ലൈന്‍ പേയ്‌മെന്റ് സൊല്യൂഷന്‍ കമ്പനിയാണ് ആലിപേ. ഇന്ത്യന്‍ കമ്പനിയില്‍ 24000 കോടി മുതല്‍ 30000 കോടി വരെ നിക്ഷേപിക്കാനാണ് ആലിപേ ഒരുങ്ങുന്നത്.

Top