മൈക്രോസോഫ്റ്റ് ലൂമിയ 532 ഇന്ത്യന്‍ വിപണിയിലെത്തി. ഒറ്റസിം, ഇരട്ട സിം ശ്രേണിയില്‍ ലൂമിയ 532 ലഭിക്കും. ഇരട്ട സിം മോഡലിന് 6,499 രൂപയാണ് വില.
ഇതോടൊപ്പം ലൂമിയ 435 ഇരട്ട സിം മോഡലും വിപണിയിലെത്തിയിട്ടുണ്ട്. മൈക്രോ സിം കാര്‍ഡുകളാണ് ഫോണില്‍ ഉപയോഗിക്കാനാവുക.
വിന്‍ഡോസ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക. 4 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഒരു ജിബി റാമും എട്ട് ജിബി സ്‌റ്റോറേജും ഉണ്ട്. സ്‌റ്റോറേജ് 128 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും. അഞ്ച് മെഗാപിക്‌സല്‍ പ്രധാന കാമറയും .3 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയും ഫോണിലുണ്ട്.
ലൂമിയ 435 ഇരട്ട സിം മോഡലിന് 5,999 രൂപയാണ് വില. ഒട്ടുമിക്ക സാങ്കേതിക സവിശേഷതകളും ലൂമിയ 532 സമാനമാണ്.2 മെഗാപിക്‌സലിന്റേതാണ് പ്രധാനകാമറ.