മൈസൂരില്‍ ഐഎസ് ബന്ധമുള്ള മൂന്ന് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

മൈസൂര്‍: മൈസൂരില്‍ ഐഎസ് ബന്ധമുള്ള മൂന്ന് പേര്‍ ക്രൈംബ്രാഞ്ച് പിടിയില്‍. മൈസൂരില്‍ നിന്ന് ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് സംഘമാണ് മൂവരെയും അറസ്റ്റ് ചെയ്തത്. മെഹ്ദി മസ്‌റൂറിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ സ്ഥിരം സന്ദര്‍ശകരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല.

Top