മൊഹാലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാല്‍, മൊഹാലിയിലെ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുക ദുഷ്കരമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏകദിന പരമ്പരയിലെ നാണംകെട്ട തോല്‍വിക്കുശേഷം വലിയ മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഭുവനേശ്വര്‍കുമാര്‍, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, സ്റ്റുവര്‍ട്ട് ബിന്നി, ഇശാന്ത് ശര്‍മ എന്നിവരെ ഒഴിവാക്കി.
ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി റബാഡ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും. ഇമ്രാന് താഹിറും ഹാര്മറുമാണ് സപിന്നര്‍മാര്‍.
ടീം: ഇന്ത്യ: ശിഖര്‍ ധവാന്, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, ആര്.അശ്വിന്, അമിത് മിശ്ര, വരുണ്‍ ആരോണ്‍, ഉമേഷ് യാദവ്.
ദക്ഷിണാഫ്രിക്ക: എല്‍ഗര്‍, വാന്‍ സില്, ഡു പ്ലെസ്സി, ആംല, എ ബി ഡി വില്ല്യേഴ്സ്, വിലാസ്, ഫിലാണ്ടര്‍, ഹാര്‍മര്‍, സ്റ്റെയ്ന്, റബാഡ, ഇമ്രാന് താഹിര്‍.