ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ താരമാകാന്‍ രണ്ടാംതലമുറ മോട്ടോ എക്സ് എത്തുന്നു. ഫീച്ചേഴ്സില് ഒന്നാംതലമുറ മോട്ടോ എക്സിനെ പിന്തള്ളിയാണ് രണ്ടാംതലമുറ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. മോട്ടോറോള. മോട്ടോ വോയ്സ് ആണ് ടുജി എക്സിലെ പുതിയ ഫീച്ചര്‍. വോയ്സ് കമാന്‍ഡിലൂടെ ഉപഭോക്താക്കള്‍ക്ക് ആപ്ലിക്കേഷനുകള്‍ നിയന്ത്രിക്കാനാകുമെന്നതാണ് മോട്ടോ വോയ്സിന്റെ പ്രത്യേകത. ശേഷിയിലും, പ്രവര്‍ത്തന ക്ഷമതയിലും ഒന്നാം തലമുറ മോട്ടോ എക്സിനേക്കാള്‍ ഏറെ മുന്‍പന്തിയിലാണ് സെക്കന്റ് ജനറേഷന്റെ രൂപകല്പന.
2.5 ജിഗാഹെഡ്സ് ക്വാഡ്കോര്‍ പ്രോസസറാണ് മോട്ടോ എക്സില്‍ പ്രവര്‍ത്തിക്കുന്നത്. ടു ജിബി റാം ഉള്ള ഫോണിന്, 5.2 ഇഞ്ച് 1080 പിക്സല്‍ റെസല്യൂഷന്‍ ഡിസ്പ്ലേയും, കര്‍വ്ഡ് ബാക്ക് മെറ്റല്‍ ഫ്രെയിമും ഭംഗി പകരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ 13 മെഗാപിക്സല്‍, ഇരട്ട എല്‍ഇഡി റിംഗ് ഫ്ളാഷുള്ള റിയര്‍ ക്യാമറയുണ്ട്. 4.4 കിറ്റ്കാറ്റ് ആന്‍ഡ്രോയിഡ് ഒ.എസാണ് ഫോണിന്. 31,999 രൂപയാണ് സെക്കന്‍ഡ് ജനറേഷന് മോട്ടോ എസക്സിന്റെ വില. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫ്ളിപ്പ്കാര്‍ട്ട് വഴിയാണ് ഫോണ്‍ ലഭ്യമാവുക.