മോട്ടോ ഗുസിയുടെ പുതിയ മോഡല്‍ ഗുസി വി7- II

ഇറ്റാലിയന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാണ കമ്പനിയായ മോട്ടോ ഗുസിയുടെ പുതുമുഖമാണ് ഗുസി വി7- II. ബൈക്ക് പ്രേമികളുടെ ഹരമായ തനത് ഇറ്റാലിയന്‍ രൂപഭംഗിയുമായിട്ടാണ് മോട്ടോ ഗുസി വി7- II വിപണിയിലേക്ക് എത്തുന്നത്.

നേക്കഡ് രൂപകല്പനയോടെ എത്തുന്ന ഈ ബൈക്കിന് 46.93 ബി.എച്ച്.പി കരുത്തുള്ള, 744 സി.സി എന്‍ജിനാണുള്ളത്. മഞ്ഞ, കറുപ്പ്, ചുവപ്പ്, ഗ്രേ കളര്‍ ഷെയ്ഡുകളുണ്ട്. 189 കിലോഗ്രാമാണ് ഭാരം. അഞ്ച് ഗിയറുകളുണ്ട്.

ഒമ്പത് ലക്ഷം രൂപ മുതല്‍ പതിനൊന്ന് ലക്ഷം രൂപ വരെയാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വില.

Top