ഇന്ത്യയില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ ഇടത്തരം സ്മാര്‍ട്ട് ഫോണ്‍ മോട്ടോ ജി 2 പരിഷ്ക്കരിച്ച് പുറത്തിറക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നു. 4ജി നെറ്റ്വര്‍ക്ക് സാധ്യമാകുന്ന എല്‍ടിഇ കണക്ടിവിറ്റിയോട് കൂടിയ പുതിയ മോട്ടോ ജിയ്ക്ക് വലുപ്പമേറിയ ബാറ്ററിയാണുള്ളത്.
എന്നാല്‍ ഇക്കാര്യം പുറത്തുവിട്ട ബ്രസീലിലെ മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ് പിന്നീട് അത് പിന്‍വലിച്ചിട്ടുണ്ട്. വെബ്സൈറ്റില്‍ പുതിയ മോട്ടോ ജി2 നെക്കുറിച്ചുള്ള വാര്‍ത്ത വന്നപ്പോള്‍ അതിന്റെ വില പ്രദര്‍ശിപ്പിച്ചിരുന്നില്ല.
2015ല്‍തന്നെ മോട്ടോ ജി2 4ജി പതിപ്പ് പുറത്തിറക്കുമെന്നാണ് ടെക്നോളജി രംഗത്തെ വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നത്. തുടക്കത്തില്‍ അമേരിക്ക, ബ്രസീല്‍, യൂറോപ്പ് എന്നിവിടങ്ങളിലാകും പുതിയ മോട്ടോ ജി2 ആദ്യം പുറത്തിറങ്ങുകയെന്നാണ് സൂചന.
ഇപ്പോള്‍ വിപണിയിലുള്ള മോട്ടോ ജി2ലെ പോരായ്മകള്‍ പരിഹരിച്ചാണ് 4ജി പതിപ്പ് പുറത്തിറക്കുന്നതെന്നാണ് വിവരം.