മോദിയെ പേടിച്ചു റോബര്‍ട്ട് വാദ്ര കമ്പനികള്‍ അടച്ചുപൂട്ടുന്നു

ന്യൂഡല്‍ഹി: ഡിഎല്‍എഫ് ഭൂമിയിടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചതോടെ റോബര്‍ട്ട് വാദ്ര ബിസിനസ് ഇടപാടുകള്‍ അവസാനിപ്പിക്കുന്നു. ഹരിയാനയിലും രാജസ്ഥാനിലുമായി സംസ്ഥാനങ്ങളിലുമായി ആറു കമ്പനികളാണു വാദ്രയ്ക്കുള്ളത്. ഇതില്‍ നാലു കമ്പനികള്‍ അടച്ചുപൂട്ടി. രണ്ടെണ്ണം വരും ദിവസങ്ങളില്‍ അടയ്ക്കുമെന്നാണു സൂചന.
ലൈഫ്‌ലൈന്‍ അഗ്രൊടെക്‌ ്രൈപവറ്റ് ലിമിറ്റഡ്, ഗ്രീന്‍വേവ് അഗ്രൊ ്രൈപവറ്റ് ലിമിറ്റഡ്, റൈറ്റ്‌ലൈന്‍ അഗ്രിക്കള്‍ച്ചര്‍ ്രൈപവറ്റ് ലിമിറ്റഡ്, ്രൈപംടൈം അഗ്രൊ ്രൈപവറ്റ് ലിമിറ്റഡ് എന്നിവയാണ് അടച്ചുപൂട്ടിയത്. ഫ്യൂച്ചര്‍ ഇന്‍ഫ്ര അഗ്രൊ ്രൈപവറ്റ് ലിമിറ്റഡ്, ബെസ്റ്റ് സീസണ്‍സ് അഗ്രൊ ്രൈപവറ്റ് ലിമിറ്റഡ് എന്നിവ അടച്ചുപൂട്ടാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 2012 ലാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഭൂമി ഇടപാടുകള്‍, കാര്‍ഷിക മേഖലയിലെ സാങ്കേതിക വിദ്യ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളാണ് ഈ കമ്പനികള്‍ കൈകാര്യം ചെയ്തിരുന്നത്. ഈ കമ്പനികള്‍ ഒന്നും തന്നെ ഇതുവരെ വാര്‍ഷിക കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല. ആറു കമ്പനികളുടേയും മാനെജിങ് ഡയറക്റ്റര്‍ സ്ഥാനം വാദ്രയ്ക്കാണ്. രാജസ്ഥാനിലെ ഭൂമിയിടപാടുകളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു ഹ രിയാനയിലെ അന്വേഷണവും വാദ്രയ്ക്കു നേരിടേണ്ടി വന്ന ത്. ഡിഎല്‍എഫ് ഭൂമി ഇടപാടിലൂടെ വാദ്രയ്ക്ക് 41 കോടിയോളം രൂപയുടെ ലാഭം ഉണ്ടായെന്നു സിഎജി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് വാദ്രയ്‌ക്കെതിരേ അന്വേഷണം നടത്താന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചു.

Top