മലപ്പുറം: വോട്ടിംഗ് യന്ത്രങ്ങളിലെ തകരാര്‍ മൂലം വോട്ടിംഗ് മുടങ്ങിയ തൃശൂരിലേയും മലപ്പുറത്തേയും ബൂത്തുകളില്‍ റീപോളിംഗ് വേണ്ടിവന്നേക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്.
മലപ്പുറത്ത് 28 ഇടത്തും തൃശൂരില്‍ അഞ്ചിടത്തുമാണ് റീപോളിംഗിന് സാധ്യത. തൃശൂര്‍ അരിമ്പൂര്‍ പഞ്ചായത്തിലെ രണ്ടു ബൂത്തുകള്‍, തിരുവില്വാമല, പഴയന്നൂര്‍, കാട്ടൂര്‍ എന്നിവടങ്ങളിലെ ഓരോ വീതം ബൂത്തിലുമാണു റീപോളിംഗിന് സാധ്യത. യന്ത്രത്തകരാര്‍ മൂലം നിര്‍ത്തിവച്ച പോളിംഗ് ഇതുവരെ പുനരാരംഭിക്കാനാകാത്തതാണു കാരണം.
ജില്ലകളിലെ കളക്ടര്‍മാരുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം റീപോളിംഗ് സംബന്ധിച്ച കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.