യമഹ അണിയിച്ചൊരുക്കുന്ന പുത്തന്‍ കമ്യൂട്ടര്‍ ബൈക്കാണ് എസ്.ആര്.400. ലളിതവും ആകര്‍ഷകവുമായ രൂപകല്പനയും ഇതിനെ ആകര്‍ഷകമാക്കുന്നു. എയര്‍ കൂളായ, 22.9 ബി.എച്ച്.പി കരുത്തുള്ള 399 സി.സി എന്‍ജിനാണുള്ളത്. അഞ്ച് ഗിയറുകളുണ്ട്. 174 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്.
സമാന ശ്രേണിയില്‍ ഏറ്റവും ഉയര്‍ന്ന മൈലേജ് ഈ ബൈക്ക് നല്‍കുമെന്ന് കമ്പനി പറയുന്നുണ്ട്. പക്ഷേ, മൈലേജ് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇന്ധനടാങ്കില്‍ 12.10 ലിറ്റര്‍ പെട്രോള്‍ നിറയും. യമഹ എസ്.ആര് 400ന് ഒരു കളര്‍ ഓപ്ഷനേയുണ്ടാകൂ. ഇന്ത്യയില്‍ 3.75 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന എക്സ് ഷോറൂം വില.