യുവാക്കള്‍ക്കായി യമഹ വിപണിയിലെത്തിക്കുന്ന പുതിയ താരമാണ് ഡിലൈറ്റ്. അനായാസം റൈഡ് ചെയ്യാനാകുമെന്നതാണ് ഡിലൈറ്റിന്റെ മികവ്. 98 കിലോഗ്രാം കെര്‍ബ് വെയ്റ്റ് മാത്രമാണ് ഡിലൈറ്റിനുള്ളത്. ഇതു റൈഡിംഗ് അനായാസമാക്കും.
രൂപകല്പനയില് മിന്നിത്തെളിയുന്ന സൗന്ദര്യവും ഡിലൈറ്റിന്റെ സ്വീകാര്യത കൂട്ടും.മുന്നിലെ വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ് തന്നെ ആരുടെയും ശ്രദ്ധ നേടും.
അര്‍ദ്ധവൃത്തം എന്ന് തോന്നും വിധമാണ് സീറ്റിന് മുന്‍ഭാഗത്തെ രൂപകല്പന. വൃത്താകൃതിയിലുള്ള അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, പ്രത്യേക അകൃതിയിലൊരുക്കിയ ടെയ്ല് ലാമ്പ്, അലോയ് വീലുകള്‍, ഡാഷ് ബോര്‍ഡിലും സീറ്റിനടിയിലുമായി സ്റ്റോറേജ് സ്പേസ്, 4.4 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഇന്ധനടാങ്ക് എന്നിവയാണ് മറ്റ് പ്രധാന മികവുകള്‍.
ടെലസ്കോപ്പിക് യൂണിറ്റ് സ്വിംഗ് സസ്പെന്ഷനുകള് യാത്രാസുഖം നല്‍കും. 115 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സാണുള്ളത്. മുന്‍ ടയറില്‍ ഹൈഡ്രോളിക് സിംഗിള്‍ ഡിസ്ക്, പിന്നില്‍ ഡ്രം ബ്രേക്കുകള്‍ നല്കിയിരിക്കുന്നു.
എയര്‍കൂളായ എസ്.ഒ.എച്ച്.സി, 4 സ്ട്രോക്ക്, 2 വാല്‍വ്, 113 സിസി എന്‍ജിനാണ് ഡിലൈറ്റിലുള്ളത്. 7500 ആര്.പി.എമ്മില്‍ ഏഴ് ബി.എച്ച്.പിയാണ് എന്‍ജിന്റെ പരമാവധി കരുത്ത്. ഉയര്‍ന്ന ടോര്‍ക്ക് 8.1 ന്യൂട്ടണ്‍ മീറ്റര്‍. മൈലേജ് വ്യക്തമല്ല.
കറുപ്പ്, വെള്ള, ബ്രോണ്‍സ് കളര്‍ ഷെയ്ഡുകള്‍ ഡിലൈറ്റിനുണ്ട്. ടി.വി.സ് ജുപ്പീറ്റര്‍, ടി.വി.എസ് സ്കൂട്ടി, ഹോണ്ട ആക്ടീവ, ഹീറോ മേസ്ട്രോ, സുസുക്കി ലെറ്റ്സ് എന്നിവയാണ് വിപണിയിലെ എതിരാളികള്‍. ഡിലൈറ്റിന്റെ എക്സ് ഷോറൂം വില 55,000 രൂപ.