യുഎഇയും ചൊവ്വാ ദൗത്യത്തിനൊരുങ്ങുന്നു

യുഎഇയുടെ ചൊവ്വ ദൗത്യത്തിെന്റ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഏഴ് വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്ന് യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശേഇഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.രണ്ടായിരത്തി ഇരുപത്തി ഒന്നില്‍ ചൊവ്വയിലേക്ക് ആളില്ല പേടകമയക്കാനാണ് യുഎ ഇയുടെ പദ്ധതി.

കഴിഞ്ഞ ജൂലൈയില്‍ യു എ ഇ പ്രഖ്യാപിച്ച ചൊവ്വാ ദൗത്യത്തിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായി ഭരണാധികാരിയുമായ ശേഇഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിട്ടറിലൂടെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ദേശീയ തലത്തില്‍ വളര്‍ത്തിയെടുത്ത ടീമിനൊപ്പം ഏഴു വര്‍ഷം നീളുന്ന യാത്രയ്ക്ക് തങ്ങള്‍ തുടക്കം കുറിച്ചു എന്ന് ശേഇഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. ബഹിരാകാശ ഗവേഷണത്തില്‍ നിര്‍ണായക സ്ഥാനമുള്ള രാജ്യമായി യു എ ഇ യെ മാറ്റി എടുക്കുമെന്നും ശേഇഖ് മുഹമ്മദ് പ്രഖ്യാപിച്ചു.

രണ്ടായിരത്തി ഇരുപത്തി ഒന്നില്‍ ചൊവ്വയിലേക്ക് ആളില്ല പേടകമയക്കാനാണ് യു എ ഇ യുടെ പദ്ധതി. അറബ് ലോകത്ത് നിന്ന് ചൊവ്വാ ദൗത്യത്തിന് തുടക്കം കുറിച്ച ആദ്യ രാജ്യമാണ് യു എ ഇ .യു എ ഇ സ്‌പേസ് ഏജന്‍സിയാണ് ചൊവ്വാ ദൗത്യത്തിന്റെ ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

Top