വാഷിംഗ്ടണ്‍: ചരിത്രത്തില്‍ ആദ്യമായി സിറിയയില്‍ യുഎസ് ആരംഭിച്ചിരിക്കുന്ന വ്യോമാക്രമണത്തില്‍ 70 ഐഎസ്ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി നിരീക്ഷകര്‍ അറിയിച്ചു. വടക്കന്‍ സിറിയയിലും രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലുമാണ് യുഎസും സഖ്യ കക്ഷികളും ആക്രമണം നടത്തിയത്. ഐഎസ്ഐസ് ഭീകരരെ കൂടാതെ കൊറാസന് തീവ്രവാദ ഗ്രൂപ്പിലെ 50 പേരും യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
യുഎസിനെ കൂടാതെ ബഹ്റൈന്‍, ജോര്‍ദാന്‍, സൗദി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തില്‍ പങ്കെടുത്തു. ഐഎസ്ഐഎസിന്റെ ശക്തി കേന്ദ്രമായ റഖ്വയില് നടന്ന ആക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ട് പുറത്തു വരുന്നുണ്ട്. 14 വ്യോമാക്രമണങ്ങള്‍ സിറിയയില്‍ ഇതിനോട് അകം തന്നെ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.