തിരുവനന്തപുരം: യു.ഡി.എഫിനെതിരെ പരസ്യമായി നിലപാടെടുത്താല്‍ ആര്.എസ്.പിയ്ക്ക് എല്‍.ഡി.എഫിലേയ്ക്ക് വരാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
യു.ഡി.എഫിനെ പരസ്യമായി തള്ളിപ്പറഞ്ഞുകൊണ്ട് മാത്രമേ ആര്.എസ്.പിയുടെ ഇടതുമുന്നണി പ്രവേശനം സാദ്ധ്യമാകൂ എന്നും കോടിയേരി വ്യക്തമാക്കി. സ്ഥാനമാനങ്ങള്‍ക്കായി മാത്രം രാഷ്ട്രീയ നിലപാടുകള്‍ എടുക്കുന്നത് ശരിയല്ലെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.