യുപിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു

ലാഖിംപൂര്‍: യു.പിയിലെ ഇസാനഗറില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു. ഒരു കുട്ടിക്ക് പരിക്കേറ്റു. റിഷാബ്(10) ആണ് മരിച്ചത്. പര്‍സിയ ഗ്രാമത്തിലുള്ള കാലപ്പഴക്കം ചെന്ന സ്‌കൂള്‍ കെട്ടിടമാണ് തകര്‍ന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെപ്പറ്റി റിപ്പോര്‍ട്ട് നല്‍കാന്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഡിസ്ട്രിക്റ്റ് ബേസിക്ക് എഡിയുക്കേഷന്‍ ഓഫീസര്‍ ഓം പ്രകാശ് റേ പറഞ്ഞു.

Top