ന്യൂയോര്‍ക്ക്: യുവാക്കള്‍ക്കിടയില്‍ ഫേസ്ബുക്കിന് പ്രിയം കുറയുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. പൈപ്പര്‍ ജെഫ്രി നടത്തിയ സര്‍വ്വേയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്കുള്ള പ്രിയം വലിയതോതിലാണ് കുറയുന്നതെന്ന് വ്യക്തമാക്കുന്നു.
അമേരിക്കയിലെ യുവജനങ്ങളുടെ ഫേസ്ബുക്കിലുള്ള തോത് 94 ശതമാനമായിരുന്നു, എന്നാല്‍ ഇത് 88 ശതമാനമായി കുറഞ്ഞു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വ്യത്യാസം മാസങ്ങള്‍ കഴിയുന്തോറും കൂടുകയാണ്.
ഇന്‍സ്റ്റാഗ്രാം, മറ്റ് ഇന്‍സ്റ്റന്റ് സന്ദേശ ആപ്ലികേഷനുകള്‍ എന്നിവയാണ് ഫേസ്ബുക്കിന് പകരം രംഗത്ത് എത്തുന്നതെന്ന് സര്‍വ്വേ പറയുന്നത്. എന്നാല്‍ ഫേസ്ബുക്കിന്റെ കീഴിലുള്ള ഒരു ആപ്ലികേഷന് തന്നെയാണ് ഇന്‍സ്റ്റഗ്രാം എന്നതാണ് രസകരമായ കാര്യം. അതേ സമയം പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രമാണ് ഈ കുറവെന്ന് സര്‍വ്വേ വ്യക്തമാക്കുന്നുണ്ട്.