യുവനടന് വിനയ് ഫോര്‍ട്ട് വിവാഹിതനാകുന്നു. ഗുരുവായൂര്‍ സ്വദേശിനിയും അമൃതാ യൂണിവേഴ്സിറ്റിയില്‍ നാനോ സയന്‍സ് വിദ്യാര്‍ഥിയുമായ സൗമ്യയാണു വധു.കഴിഞ്ഞ മൂന്നു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെയാണ് വിനയ് അഭിനയരംഗത്ത് ചുവട് വെച്ചത്.തുടര്‍ന്ന് അപൂര്‍വ്വരാഗം, അന്‍വര്‍, കര്‍മയോഗി, തീവ്രം, ഷട്ടര്‍, ഹൌ ഓള്‍ഡ് ആര് യു തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.