കോഴിക്കോട്: സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് അത്യാസന്ന നിലയിലെന്ന് സംസ്ഥാന കമ്മറ്റിയില്‍ വിമര്‍ശനം. പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനു നേരെയും യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ബാര്‍ കോഴ വിഷയത്തില്‍ ഉള്‍പ്പെടെ സംഘടനയുടെ മിണ്ടാട്ടം മുട്ടിയെന്നും നേതാക്കള്‍ ആരേപിച്ചു.
യോഗത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് ഐ ഗ്രൂപ്പ് നേതാവ് യോഗത്തില്‍ നിന്ന് ഇറങ്ങി പോയി.