യെന്നൈ അറിന്താല്‍ രണ്ട് ദിവസം കൊണ്ട് നേടിയത് 20.83 കോടി രൂപ

ചെന്നൈ: അജിത്ത് നായകനായ യെന്നൈ അറിന്താല്‍ രണ്ട് ദിവസം കൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് നേടിയത് 20.83 കോടി രൂപ. കോളിവുഡില്‍ ഒരു താരത്തിന്റെ ചിത്രം വ്യാഴാഴ്ച റിലീസ് ചെയ്ത് ഇത്രയും തുക നേടുന്നത് ഇത് ആദ്യം.

റിലീസ് ദിവസം 11.5 കോടി രൂപ നേടിയ യെന്നൈ അറിന്താല്‍ രണ്ട് ദിവസം കൊണ്ട് 20.83 കോടി രൂപയുടെ കളക്ഷന്‍ നേടി. ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍
തൃഷ കൃഷ്ണയും അനുഷ്‌ക്ക ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്നു.

സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും ബോക്‌സ് ഓഫീസില്‍ വിജയം കാണാന്‍ യെന്നൈ ആറിന്താലിന് സാധിച്ചു എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്‌

Top