രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേയ്ക്ക്

ബ്രിസ്‌ബെയ്ന്‍: ഓപ്പണര്‍ മുരളി വിജയിയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ മികച്ച സ്‌കോറിലേയ്ക്ക്. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ 311/4 എന്ന നിലയിലാണ്. ആദ്യ ടെസ്റ്റില്‍ രണ്ടു അര്‍ധ സെഞ്ചുറി നേടിയ വിജയ് ഗാബയിലും മികച്ച ഫോം തുടര്‍ന്നു. 22 ഫോറുകള്‍ ഉള്‍പ്പടെ 144 റണ്‍സ് നേടിയാണ് വിജയ് പുറത്തായത്.

അര്‍ധ സെഞ്ചുറി (75) നേടിയ അജിങ്ക്യ രഹാനെ ക്രീസിലുണ്ട്. ശിഖര്‍ ധവാന്‍ (24), ചേതേശ്വര്‍ പൂജാര (18), വിരാട് കോഹ്‌ലി (19) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ടമായി. 26 റണ്‍സോടെ രോഹിത് ശര്‍മയാണ് രഹാനയ്‌ക്കൊപ്പം ക്രീസില്‍. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഓസീസിന് വേണ്ടി ജോഷ് ഹേസില്‍വുഡ് രണ്ടും മിച്ചല്‍ മാര്‍ഷ്, നഥാന്‍ ലയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Top