മോട്ടോ എക്‌സിന്റെ രണ്ടാംതലമുറ ഫോണ്‍ ഇന്ത്യയില്‍ എത്തി. മനോഹരമായ ഡിസൈനിംഗാണ് രണ്ടാംതലമുറ മോട്ടോ എക്‌സ് ഫോണിന്റെ എടുത്തു പറയാവുന്ന പ്രത്യേകത.
ലതര്‍, വുഡ് ഫിനിഷിങ്ങിലുള്ള വൈവിധ്യമാര്‍ന്ന മോഡലുകളും ലഭ്യമാണ്. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് ഓപ്പറേറ്റിങ് സിസ്റ്റത്തിലും പുതിയ മോട്ടോ എക്‌സ് ലഭ്യമാണ്. 5.2 ഇഞ്ച് ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേ സ്‌ക്രീനാണുള്ളത്. 2ജി.ബി റാമാണ് ഇതിലേത്. 13 മെഗാപിക്‌സല്‍ ക്യാമറയാണ് മറ്റൊരു സവിശേഷത. ഇരട്ട എല്‍.ഇ.ഡി ഫ്‌ളാഷ്‌ലൈറ്റുമുണ്ട്. 2 മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഉണ്ട്.
ഓണ്‍ലൈന്‍ വ്യാപാരസൈറ്റായ ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് മോട്ടോ എക്‌സ് 32 ജി.ബി ഫോണിന്റെ വില്‍പന. വില 32,999 രൂപ. ലതര്‍, വുഡ് ഫിനിഷിങ്ങുള്ള മോട്ടോ എക്‌സ് 32 ജി.ബി ഫോണിന്റെ വില അല്‍പം കൂടുമെന്നുമാത്രം, 34,999 രൂപ. എന്നാല്‍ ക്രിസ്മസ് ഓഫറുകള്‍ മോട്ടൊറോള പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ സ്മാര്‍ട്‌ഫോണ്‍ മാറി വാങ്ങുന്നവര്‍ക്ക് 6000 രൂപ വിലക്കിഴിവുണ്ട്.