തിരുവനന്തപുരം: ബിജു രമേശിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ മന്ത്രിമാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് ലോകായുക്ത. മന്ത്രിമാര്‍ക്കെതിരെ നടപടിയില്ലാത്തതെന്തുകൊണ്ടെന്നും ലോകായുക്ത ചോദിച്ചു. കേസില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് ലോകായുക്ത നിര്‍ദേശം നല്കി. ജൂണ്‍ 22നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥന് നല്കിയ നിര്‍ദേശം.