രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തു ലളിത് മോദിയെ പുറത്താക്കി

ജയ്പുര്‍: രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദിയെ പുറത്താക്കി. മോദിക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഒന്നിനെതിരെ 17 വോട്ടുകള്‍ക്ക് പാസായി. പ്രത്യേകമായി വിളിച്ചു ചേര്‍ത്ത ജനറല്‍ബോഡിയോഗമാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

മോദിയെയും മറ്റ് ഭാരവാഹികളെയും അവിശ്വാസപ്രമേയത്തിലൂടെ യോഗം നീക്കംചെയ്തു. മോദിയുടെ എതിരാളിയായ അമിന്‍ പത്താനായിരിക്കും അടുത്ത പ്രസിഡന്റ്. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അക്കാഡമി നിയോഗിച്ച നിരീക്ഷകരുടെ മേല്‍നോട്ടത്തിലാണ് വോട്ടെടുപ്പ് നടന്നത്.

Top