രാജ്യത്തിന്റെ പൊതുകടം വര്‍ദ്ധിച്ചു. ജൂണ്‍ പാദത്തെ അപേക്ഷിച്ച് ജൂലായ്- സെപറ്റംബര്‍ കാലയളവില്‍ പൊതുകടത്തില്‍ 2.8 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ പാദത്തില്‍ 49.6 ലക്ഷം കോടിയായിട്ടാണ് കടം ഉയര്‍ന്നത്. ജൂണ്‍പാദത്തില്‍ പൊതുകടം 48.27 ലക്ഷം കോടിയായിരുന്നു.
ഇതില്‍ 91.7 ശതമാനവും ആഭ്യന്തരകടമാണ്. ആഭ്യന്തരകടം മാത്രം മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 40 ശതമാനം വരും. എളുപ്പം പണമാക്കി മാറ്റാവുന്ന മാര്‍ക്കറ്റബിള്‍ സെക്യൂരിറ്റിസ് പൊതുകടത്തിന്റെ 83.9 ശതമാനമാനത്തിലെത്തി.
ഇന്ത്യയുടെ വിദേശകടം 4.11 ലക്ഷം കോടിയാണ്. നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ സര്‍ക്കാര്‍ കടപത്രങ്ങള്‍ സ്ഥിരത പുലര്‍ത്തി. എങ്കിലും വാര്‍ഷിക ബജറ്റ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കടപത്രവിപണിയിലെ വിദേശനിക്ഷേപപരിധി 3000 കോടി ഡോളറായി വര്‍ധിപ്പിച്ചിട്ടുണ്ട്.