രാജ്യത്തെവിടെയും മൊബൈല്‍ പോര്‍ട്ടബിലിറ്റി സൗകര്യം മേയ് മുതല്‍

ന്യൂഡല്‍ഹി: മേയ് മുതല്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് രാജ്യത്ത് എവിടെയും മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം ലഭ്യമാക്കുമെന്ന് ട്രായ്. മുമ്പ് മൊബൈല്‍ നമ്പറില്‍ മാറ്റം വരുത്താതെ മൊബൈല്‍ സേവന ദാതാവിനെ മാറുന്നതിനുള്ള സൗകര്യം അതാത് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായിരുന്നത്.

ഒരു സംസ്ഥാനത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്ഥിരമായും അല്ലാതെയും കുടിയേറുന്നവര്‍ക്കാണ് പദ്ധതി കൂടുതലായും പ്രയോജനപ്പെടുക. ഇനിമുതല്‍ പ്രദേശത്തിന്റെയും സേവനങ്ങളുടെയും അടിസ്ഥാനത്തില്‍ ഉപഭോക്താവിന് തന്റെ സൗകര്യാര്‍ത്ഥം മൊബൈല്‍ സേവനദാതാവിനെ തെരഞ്ഞെടുക്കാമെന്നും ട്രായ് വ്യക്തമാക്കി.

Top