രാജ്യത്തെ 20 നഗരങ്ങളില്‍ ഫുള്‍ വെഫൈ കവറേജ് ലഭ്യമാക്കും:കേന്ദ്ര ടെലികോം മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട 20 നഗരങ്ങളില്‍ സൗജന്യമായി ഫുള്‍ വെഫൈ കവറേജ് ലഭ്യമാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. 2015 ന്റെ അവസാനത്തോടെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഹോങ്കോങ് ആസ്ഥാനമായുള്ള യു.ടി.സ്റ്റാര്‍കോമുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട് കമ്പനി ടെലകോം സെക്രട്ടറി രാകേഷ് ഗാര്‍ഗുമായി കഴിഞ്ഞ സെപ്റ്റംബറില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

മറ്റൊരു പദ്ധതിയുടെ ഭാഗമായി 3 വര്‍ഷത്തിനുളളില്‍ രാജ്യത്തെ 250 നഗരങ്ങളില്‍ വൈഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബി.എസ്.എന്‍.എല്ലിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 7000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ആദ്യഘട്ടത്തിലായിരിക്കും വൈഫൈ സൗജന്യമായി ലഭിക്കുക. പിന്നീട് ഉപയോഗത്തിനനുസരിച്ച് പണം നല്‍കേണ്ടി വരും.

Top