ന്യൂഡല്‍ഹി: രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ വിമാനകമ്പനിയായ ജെറ്റ് എയര്‍വെയ്സില്‍ നിന്ന് ക്രമവിരുദ്ധമായി ആനുകൂല്യം പറ്റിയതായി തെഹല്‍ക്കയുടെ വെളിപ്പെടുത്തല്‍.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വധേര, മുന്‍ സിവില്‍ എവിയേഷന്‍ സെക്രട്ടറി കെ.എന്‍ ശ്രീവാസ്തവ, മുന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്മാന് വി.പി അഗര്‍വാള്‍, മുന്‍ മന്ത്രി കമല്നാഥന്റെ ബന്ധുക്കള്‍, കേരളാ ചീഫ് സെക്രട്ടറി ഭരത് ഭൂഷന്, അജിത് സിംഗ് തുടങ്ങിയവരാണ് സൗജന്യം കൈപ്പറ്റിയത്.
കേരളാ ചീഫ് സെക്രട്ടറി ഭരത് ഭൂഷന് ബന്ധുക്കള്‍ക്ക് സൗജന്യ വിമാനയാത്രയാണ് തരപ്പെടുത്തിയത്. റോബര്‍ട്ട് വാധേര നിരവധി തവണയാണ് ജെറ്റ്എയര്വെയ്സിന്റെ സൗജന്യം പറ്റിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ സുഹൃത്തിനും കമ്പിനി സൗജന്യം അനുവധിച്ചു. ഇരുവരുടെയും എക്കണോമിക് ക്ലാസ് ടിക്കറ്റുകള്‍ ഉയര്‍ന്ന ക്ലാസുകളിലേക്ക് മാറ്റിക്കൊടുക്കുകയാണ് കമ്പിനി ചെയ്തത്.
വധേരയ്ക്ക് 10 തവണ ഇക്കണോമിക് ക്ലാസ് ടിക്കറ്റ് ഉയര്‍ന്ന ക്ലാസിലേക്ക് മാറ്റി നല്കി. ടിക്കറ്റ് ഉയര്‍ന്ന ക്ലാസിലേക്ക് മാറ്റി നല്‍കിയതിലൂടെ ഒരു കോടി രൂപയുടെ സൗജന്യമാണ് വധേര വിമാനക്കമ്പനിയില്‍ നിന്ന് സ്വന്തമാക്കിയത്.